GCEM Fest

Events & News

*ഹരിതഗ്രാമ മത്സരം-പങ്കെടുക്കുന്നവർ

  • 29-Jun-2020

*ഹരിതഗ്രാമ മത്സരം- രജിസ്ട്രേഷൻ തുടരുന്നു* പരിസ്ഥിതിദിനത്തിലും തുടർന്നും നട്ട തൈകൾ സംരക്ഷിക്കുന്നതിനെ പ്രോൽസാഹിപ്പിക്കാനായി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജീസം ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഹരിത ഗ്രാമ മൽസരത്തിൽ ഇത് വരെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ സ്ഥാപനങ്ങളുടെ പേര് ഇവിടെ പ്രസിദ്ധീകരിക്കുന്നു. 2020 ജൂലൈ 10 വരെ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് ഓരോരുത്തരും പരിപാലിക്കുന്ന തൈകളുടെ ഫോട്ടോ എടുത്ത് ഈ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത് കൊണ്ടാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത് . വ്യക്തികൾക്കും, വിദ്യാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ സന്നദ്ധ സംഘടനകൾ പ്രത്യേക സ്ഥാപനങ്ങൾ എന്നിവർക്ക് ഗ്രൂപ്പ് ആയും പങ്കെടുക്കാവുന്നതാണ്. മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്ക് സമ്മാനമായി ഫലവൃക്ഷത്തൈകൾ , പൂച്ചെടികൾ,പച്ചക്കറി തൈകൾ, വിത്തുകൾ , വളം, കാർഷിക ഉപകരണങ്ങൾ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻറെ സൗജന്യ പെട്രോൾ കാർഡുകൾ,സോളാർ ഉപകരണങ്ങൾ ,മാലിന്യ സംസ്കരണ ബിന്നുകൾ ,സ്വർണ്ണ നാണയങ്ങൾ , സ്മാർട്ട് ഫോണുകൾ എന്നിവയും ഹരിത പുരസ്കാരവും നൽകുന്നതാണ് . കൂടാതെ ഏറ്റവും കൂടുതൽ തൈകൾ സംരക്ഷിക്കുന്ന വ്യക്തികൾക്കും വിദ്യാലയത്തിനും ഗ്രാമത്തിനും പ്രത്യേക പുരസ്കാരങ്ങളും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് . മത്സരത്തിൽ പങ്കെടുക്കാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://greencleanearth.org/competition മത്സര ഫലവും നറുക്കെടുപ്പു നേരിൽ കാണാൻ ഗ്രീൻ ക്ലീൻ കേരള എന്ന ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക. https://www.facebook.com/GreenCleanEarthMovement/ സംശയങ്ങൾക്ക് 9645 9645 92

Read More

Green Clean Kizhakkoth 18,000 തൈകൾ

  • 10-May-2020

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം വെച്ച് , കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ GCEM Foundation ൻറെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് Green Clean Kizhakkoth. ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്തമാക്കാനും , സാദ്ധ്യമായ മുഴുവൻ ഭൂമിയിലും കൃഷി ചെയ്യാനും , ആഗോള താപനം ലഘൂകരിക്കാനായി വൃക്ഷങ്ങൾ നട്ട് വളർത്തി പരിപാലിക്കാനും , മുഴുവൻ വീടുകളിലും മനോഹരമായ ഒരു പൂന്തോട്ടം നിർമ്മിക്കാനും, ഊർജ്ജ ജല സംരക്ഷണത്തിന് ശാസ്ത്രീയമായ മാർഗ്ഗങ്ങൾ പ്രയോഗ വൽക്കരിക്കാനും, തൊഴിലില്ലായ്മക്ക് പരിഹാരം കാണാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.18 വാർഡുകളുള്ള കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ നിന്ന് 18,000 തൈകൾ സംരക്ഷിച്ച് ഫോട്ടോ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാൻ ലക്ഷ്യമിടുന്നു. പരിസ്ഥിതി മത്സരങ്ങൾക്ക് വിവിധ വിവിധ സ്ഥാപങ്ങളുടെ സഹകരണത്തോടെ ജിസം ഫൌണ്ടേഷൻ സമ്മാനങ്ങളും പുരസ്കാരങ്ങളും നൽകുന്നു.

Read More

ഷമീം ആവിലോറക്ക് സ്വർണ്ണ നാണയം

  • 13-Jun-2019

വൃക്ഷത്തൈ പരിപാലന മത്സരത്തിൽ 2016 ജൂലൈ 22 രാത്രി 7 മണിക്ക് ഹോട്ടൽ എമറാൾഡ് മാൾ കോഴിക്കോട് വെച്ച് നടന്ന ഒന്നാം നറുക്കെടുപ്പ് വിജയിയായി ഷമീം അവിലോറയെ വിലോറയെ തിരഞ്ഞെടുത്തു. എ.പ്രദീപ് കുമാർ എം.എൽ.എ, പി,ടി,എ. റഹിം എം.എൽ.എ എന്നിവരുടെ സാനിധ്യത്തിൽ പ്രൊഫസർ ശോഭീന്ദ്രൻ നറുക്കെടുത്തു. സമ്മാന ദാനം 2017 ജൂൺ 19 ന് കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിൽ വെച്ച് പ്രശസ്ത ചലച്ചിത്ര നടിയും 2017 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി വിതരണം ചെയ്തു.

Read More

ഗ്രീൻ ക്ളീൻ കോഴിക്കോട് ലോഗോ മുഖ്യ മന്ത്രി പ്രകാശനം ചെയ്തു.

  • 25-May-2019

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഗ്രീൻ ക്ളീൻ കോഴിക്കോട് ചെയർമാനുമായ ബാബു പറശ്ശേരി, കുടുംബശ്രീ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ, ശ്രീമതി കവിത, എൻ.എസ്.എസ് കോളേജ് വിഭാഗം കോർഡിനേറ്റർ ബേബി ഷീബ,എൻ.എസ്.എസ് ഹയർ സെക്കന്ററി വിഭാഗം കോർഡിനേറ്റർ ശ്രീ ചിത്ത് എസ് ഗ്രീൻ ക്ളീൻ എർത്ത് മൂവ്‌മെന്റ് കോർഡിനേറ്റർ പ്രൊഫസർ ശോഭീന്ദ്രൻ , ജിസം ഡയറക്ടർമാരായ എൻജിനീയർ ഇഖ്ബാൽ,ഇസ്മായിൽ മാസ്റ്റർ, ഇസ്മായിൽ കോട്ടക്കൽ, സതീശൻ കോറോത്ത്, ഷഫീഖ് കെ.സി എന്നിവർ പങ്കെടുത്തു.

Read More

വൃക്ഷത്തൈ പരിപാലന മത്സരം-നറുക്കെടുപ്പ് 22 മാർച്ച് 2019 5.30 pm to 5.35 pm

  • 27-Mar-2019

ലോക ജല ദിനം March 22 !! ജലം സംരക്ഷിക്കപ്പെടാൻ, വായു ശുദ്ധികരിക്കപ്പെടാൻ , ആഗോള താപനം ലഘൂകരിക്കപ്പെടാൻ വേണ്ടി ഹരിത കേരളം ഗ്രീൻ ക്ലീൻ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മൽസര നറുക്കെടുപ് 2019 മാർച്ച് 22 ലോക ജല ദിനത്തിൽ Green Clean Kozhikode ഫേസ്ബുക് പേജിൽ ലൈവ് ആയി നടത്തപ്പെടുന്നു. വൃക്ഷത്തൈ പരിപാലിക്കാൻ മനസുള്ള ആർക്കും പങ്കെടുക്കാം. നിങ്ങൾ പരിപാലിക്കുന്ന വൃക്ഷതൈകളുടെ ഇപ്പോഴത്തെ ഫോട്ടോ Www.GreenCleanEarth.org എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നു. സമ്മാനങ്ങൾ: ഇന്ത്യൻ ഓയിൽ കോർപറേഷൻ നൽകുന്ന സൗജന്യ പെട്രോൾ കാർഡുകളും ഫലവൃക്ഷത്തൈകളും !!

Read More

ഗ്രീൻ ക്ലീൻ കോഴിക്കോട് - ഇന്ത്യൻ ഓയിൽ കോർപ്പറേഷനും പങ്കാളി ആകുന്നു

  • 25-May-2019

ഇന്ത്യൻ ഓയിൽ കോർപറേഷൻ2018 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് , വിപിനം പദ്ധതിയിലൂടെ, ഹരിത കേരളം ഗ്രീൻ ക്ലീൻ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മൽസരത്തിന്റെ വിജയത്തിനായി 10000 വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് പരിപാലിക്കുന്നവർക്ക് സമ്മാനമായി 500 രൂപയുടെ 50 സൗജന്യ ഇന്ധനകാർഡും നൽകുന്നു.

Read More

Our Supporters Sponsors & Co-operators

Green clean Earth Movement-A gcem foundation campaign for save earth.

വൃക്ഷത്തൈ സെൽഫി മത്സരം 2020-21

വൃക്ഷങ്ങൾ സംരക്ഷിക്കൂ... ഫോട്ടോ അപ്‌ലോഡ് ചെയ്യൂ.. സമ്മാനങ്ങൾ നേടൂ...
www.greencleanearth.org