പരിസ്ഥിതി ദിനത്തിലും തുടർന്നും നടുന്ന വൃക്ഷത്തൈകൾ വേനൽക്കാലത്ത് സംരക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ, അതിന്റെ കൂടെ ഓരോ മൂന്ന് മാസം കൂടുമ്പോഴും ഒരു സെൽഫി എടുത്ത് ഈ വെബ് സൈറ്റിൽ അപ്ലോഡ് ചെയ്താൽ ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകുന്നു.ഇങ്ങനെ ഒരു കോടി വൃക്ഷത്തൈകൾ കേരളത്തിൽ നിന്നും സംരക്ഷിച്ച് ഐക്യ രാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗമായ UNEP യിലേക്ക് കേരള സർക്കാർ മുഖേനെ സമർപ്പിക്കുവാൻ ലക്ഷ്യമിടുന്നു .ഒപ്പം കേരളം മാലിന്യമുക്തവും ഹരിതാഭവും ആക്കുവാൻ ജനങ്ങൾ തയ്യാറാക്കുന്ന 1000 കോടി രൂപയുടെ പ്രൊജക്റ്റ് റിപ്പോർട്ടും UNEP യിലേക്ക് സമർപ്പിക്കുന്നു .
വൃക്ഷത്തൈ പരിപാലനമത്സരത്തിൽ പങ്കെടുക്കുന്ന വിധം താഴെ വിശദമായി കൊടുത്തിരിക്കുന്നു .
***
ഗ്രീൻ ക്ളീൻ കേരള വൃക്ഷത്തൈ പരിപാലന മത്സരങ്ങളുടെ ഭാഗമായി 2023 ജൂൺ 5 മുതൽ 2024 ജൂൺ 5 വരെ ഹരിത മത്സരങ്ങൾ സംഘടിപ്പിക്കുന്നു . 1-വൃക്ഷത്തൈ പരിപാലന മത്സരം, 2- ഗ്രീൻ ആക്ടിവിറ്റി മത്സരം, 3- ശാസ്ത്ര പ്രദർശന മത്സരം, 4-ഓൺലൈൻ ക്വിസ് മത്സരം . 5-കലാ മത്സരങ്ങൾ, 6- നൂതന ആശയ മത്സരം, 7- ഗ്രീൻ ക്ലീൻ കേരള പ്രോജെക്ട് റിപ്പോർട്ട് മുതലായവയാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ..
***
മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്കും , അദ്ധ്യാപകർക്കും, വിദ്യാലയങ്ങൾക്കും , സബ്‌ജില്ലക്കും , വിദ്യാഭ്യാസ ജില്ലക്കും , ജില്ലക്കും , ഇതര സംസ്ഥാന -വിദേശ വിദ്യാലയങ്ങൾക്കും പ്രൊഫസ്സർ ശോഭീന്ദ്രന്റെ പേരിൽ പുരസ്കാരങ്ങളും ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും .ഗ്രീൻ ക്ലീൻ കേരള - വൃക്ഷത്തൈ പരിപാലന മത്സരത്തിന്റെ ഭാഗം .
ഹരിതവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഗ്രീൻ ആക്ടിവിറ്റി കോണ്ടെസ്റ്റ്ൽ ഉൾപെടുത്തിയിട്ടുണ്ട് .
1) വൃക്ഷത്തൈ പരിപാലനം , 2) ശോഭീന്ദ്രവനം 3) സീറോ ഷാഡോ കോണ്ടെസ്റ്റ് 4) പച്ച ത്തുരുത്ത് -മിയാവാക്കി (ഹരിത കേരളം മിഷൻ ) 5) സ്നേഹാരാമം -ശുചിത്വ മിഷൻ , 6)ജല സംരക്ഷണം, 7) കൃഷി , 8) പൂന്തോട്ട നിർമ്മാണം, 9) ഊർജ്ജ സംരക്ഷണം , 10) വായു ശുദ്ധീകരണം , 11) കാർബൺ ന്യുട്രൽ പദ്ധതികൾ , 12) കാലാവസ്ഥാ പഠന പദ്ധതികൾ , 13) ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ , 14) ഗ്രീൻ ക്ലീൻ കേരള പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കൽ ,15) സെലിബ്രിറ്റി ഹരിത സന്ദേശ വീഡിയോ തയ്യാറാക്കൽ, 16) ഗ്രീൻ ടാസ്കുകൾ , 17)ഷെയർ ആൻഡ് വിൻ കോമ്പറ്റിഷൻ, 18) ശാസ്ത്ര ഉപകരണ നിർമ്മാണ പ്രദർശനം , 19) മറ്റു നൂതന ഹരിത ആശയങ്ങൾ മുതലായ പദ്ധതികളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .
***
മേൽ പറഞ്ഞ വിഷയങ്ങളിൽ ചെയ്ത് കഴിഞ്ഞതോ , ചെയ്ത് കൊണ്ടിരിക്കുന്നതോ , ചെയ്യാൻ പോകുന്നതോ , മറ്റുള്ളവർക്ക് ചെയ്യാൻ കഴിയുന്നതോ ആയ പ്രായോഗികമായ പദ്ധതികളാണ് സമർപ്പിക്കേണ്ടത് .
***
മത്സരങ്ങളിൽ പങ്കെടുക്കുന്നവർ മേല്പറഞ്ഞ വിഷയങ്ങളിൽ നടത്തിയ പ്രവർത്തികൾ, പ്രഭാഷണങ്ങൾ , പോസ്റ്ററുകൾ , അടിക്കുറിപ്പോടെ ഫോട്ടോഗ്രാഫികൾ , വ്‌ളോഗുകൾ, ഷോർട് ഫിലിമുകൾ , വിഡിയോകൾ മുതായലവ തയ്യാറാക്കിയതിന് ശേഷം താഴെ വിവരിച്ച പ്രകാരം അയച്ച് തരിക .അവ GREEN CLEAN KERALA എന്ന യു ട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്യുന്നതും ഏറ്റവും മികച്ച പ്രവർത്തികൾക്കും , ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ വ്യൂസ് ലഭിക്കുന്ന വീഡിയോകൾക്കും , ഏറ്റവും കൂടുതൽ എൻട്രികൾ നൽകുന്ന സ്ഥാപനങ്ങൾക്കും പ്രത്യേക പോയിന്റുകൾ നൽകുന്നതും അതടിസ്ഥാനത്തിൽ പ്രത്യേക പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകുന്നതുമാണ് .
***
ഓരോ മത്സരാർത്ഥിയും സ്വന്തം വീഡിയോയുടെ ലിങ്ക് കോപ്പി ചെയ്ത് , താഴെ വിവരിച്ച മെസ്സേജിൽ ഉൾപ്പെടുത്തി പരമാവധി ഗ്രൂപ്പുകളികൾ ഷെയർ ചെയ്യേണ്ടതാണ് .
***
മത്സരാർത്ഥികളെല്ലാം അടുത്ത ജൂൺ 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 2 വൃക്ഷത്തൈകൾ നട്ട് പരിപാലിച്ച് ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതാണ് .
***
ഹരിത ശുചിത്വ മത്സരങ്ങളുടെ പ്രചാരണത്തിനായാണ് കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
***
1)LALITHA GHANAM (ലളിത ഗാനം), 2) KAVITHA ALAPANAM (കവിത ആലാപനം ), 3) HARITHA SANDESHA PRASANGAM (ഹരിത സന്ദേശ പ്രസംഗം-മാതൃക ചുവടെ കൊടുത്തിട്ടുണ്ട്) ,4) KATHA PRASANGAM ( കഥാ പ്രസംഗം ) ,5) SHASTHREEYA SANGEETHAM (ശാസ്ത്രീയ സംഗീതം) , 6) MAPPILA PPATT (മാപ്പിളപ്പാട്ട് ), 7) ABHINAYAGANAM (അഭിനയ ഗാനം), 8) VARTHA VAYANA (വാർത്ത വായന ), 9)NADAN PATT (നാടൻപാട്ട് )
10) NADODI NRTHAM (നാടോടി നൃത്തം) , 11) KUCHIPPUDI (കുച്ചിപ്പുടി) , 12) BHARATHA NATYAM (ഭരത നാട്യം ) , 13) OPPANA (ഒപ്പന ), 14) MARGAN KALI (മാർഗ്ഗം കളി ), 15) THIRUVATHIRA NRTHAM (തിരുവാതിര നൃത്തം ), 16) SANGA NRTHAM (സംഘ നൃത്തം) , 17) MOHINIYATTAM (മോഹിനിയാട്ടം) , 18) OTTAM THULLAL (ഓട്ടം തുള്ളൽ), 19) KERALA NADANAM (കേരളം നടനം) , 20) KOLKKALI(കോൽക്കളി), 21) POORAKKALI (പൂരക്കളി), 22) DAFF MUTT ( ദഫ്‌മുട്ട് ), 23) VANCHIPPATT (വഞ്ചിപ്പാട്ട് ), 24) KOODIYATTAM (കൂടിയാട്ടം )
25) NADAKAM (നാടകം), 26) SHORT FILM (ഷോർട് ഫിലിം) ,
27) MONO ACT (മോണോ ആക്‌ട് ), 28) MIMICRY (മിമിക്രി ),
29) CHITHRA RACHANA (ചിത്ര രചന ), 30) POSTER RACHANA (പോസ്റ്റർ രചന) , 31) COLASH ( കൊളാഷ് ) , 32) SHILPA NIRMANAM (ശിൽപ നിർമ്മാണം ),
33) VEENA VAYANA (വീണ വായന ), 34) THABALA VAYANA തബല വായന , 35) ODAKKUYAL VAYANA ഓടക്കുഴൽ വായന , 36) മറ്റു പ്രത്യേക കലാ സൃഷ്ടികൾ തുടങ്ങിയ വീഡിയോ തയ്യാറാക്കാൻ കഴിയുന്ന എല്ലാ ഐറ്റങ്ങളും മത്സരത്തിൽ ഉണ്ട് .
***
ഡാൻസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർ കോപ്പി റൈറ്റ് പ്രശ്നം ഇല്ലാത്ത സംഗീതം ഉപയോഗിക്കേണ്ടതാണ്
***
.
വൃക്ഷത്തൈ പരിപാലന മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാലയങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾക്കും ഓരോ ഹരിത പ്രൊജക്ടുകൾ സമർപ്പിക്കാവുന്നതാണ് .മികച്ച പ്രകടനം നടത്തുന്ന സ്ഥാപനങ്ങൾ സമർപ്പിക്കുന്ന പ്രൊജെക്ടുകൾ , ഒരുകോടി വൃക്ഷത്തൈ സെൽഫികളോടൊപ്പം യൂ .എൻ .ഇ .പി യിലേക്ക് സമർപ്പിക്കുന്ന 1000 കോടി രൂപയുടെ ഗ്രീൻ ക്ലീൻ പ്രോജെക്ടിൽ ഉൾപെടുത്തുന്നതാണ് . .
പദ്ദതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ Green Clean Kerala എന്ന യു ട്യൂബ് ചാനലിലൂടെ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നുണ്ട് .
.
2024 ജൂൺ 5 വരേ എല്ലാ ഞായറഴ്ചയും രാത്രി 9 മണിക്ക് ഓരോ ആഴ്ചകളിലെയും പ്രവർത്തനങ്ങൾ റിവ്യൂ ചെയ്യുന്നതും ക്വിസ് മത്സരത്തിന്റെയും മാറ്റ് ആക്ടിവിറ്റികളുടെയും അത് വരെയുള്ള സ്റ്റാറ്റസ് പ്രഖ്യാപിക്കുന്നതും ആകുന്നു .
.
1) ഓരോ സ്ഥാപനത്തിലും മത്സരങ്ങൾ ക്രോഡീകരിക്കാൻ ഒരു കോർഡിനേറ്ററെ നിയമിക്കേണ്ടതും ആ സ്ഥാപനത്തിൽ നിന്നും പങ്കെടുത്ത മത്സരാർത്ഥികളുടെ ലിസ്റ്റും അവരുടെ IGAR നമ്പറും (Institution Green Art fest Registration Number) കോർഡിനേറ്റർ സൂക്ഷിക്കേണ്ടതുമാണ്
2) മത്സരാർത്ഥികൾ കലാ പ്രകടനത്തിന്റെ വീഡിയോ തയ്യാറാക്കിയതിന് ശേഷം, സ്‌കൂൾ കോർഡിനേറ്റർ ആയ അദ്ധ്യാപകനെ സമീപിച്ച് IGAR Number വാങ്ങിയതിന് ശേഷം 9645964592 എന്ന നമ്പറിലേക്ക് Whatsapp / Telegram വഴിയോ greencleankerala@gmail.com ലേക്ക് email ആയോ send ചെയ്യേണ്ടതാണ്
3) ചാനലിൽ Title കൊടുക്കുവാൻ വേണ്ടി ഓരോ കലാ സൃഷ്ടിയോടുമൊപ്പം താഴെ ചേർത്ത വിവരങ്ങൾ അതേഓർഡറിൽ ഇംഗ്ലീഷിൽ ടെക്സ്റ്റ് ആയി അയക്കേണ്ടതാണ് .
Name of competition- Name of student- Name of Institution(mention KG/ LP/UP/HS/HSS/College)-Students
IGAR Number .
4) മത്സരത്തിൽ പങ്കെടുക്കുന്ന വ്യക്തികൾ വൃക്ഷത്തൈ പരിപാലന മല്സരത്തിൽ ഒരു തൈ എങ്കിലും അപ്ലോഡ് ചെയ്യേണ്ടതാണ് .
5) കോർഡിനേറ്റർമാർ ഓരോ ആഴ്ചയിലും താഴെകൊടുത്ത ഗൂഗിൾ ഫോം ഫിൽ ചെയ്ത് വീക്കിലി റിപ്പോർട് സമർപ്പിക്കേണ്ടതാണ്
Weekly Repport by Coordinator
.
ഗ്രീൻ ക്ളീൻ കേരള വൃക്ഷത്തൈ പരിപാലന മത്സരത്തിലും , കലാമത്സരത്തിലും മികച്ച പ്രവർത്തനം നടത്തുന്ന, വിദ്യാർത്ഥികൾക്കും, വിദ്യാലയങ്ങൾക്കും
പരിസ്ഥിതി കോർഡിനേറ്റർമാരായ അദ്ധ്യാപകർക്കും, വിദ്യാഭ്യാസ ഉപ ജില്ലക്കും, വിദ്യാഭ്യാസ ജില്ലക്കും, ജില്ലക്കും ഹരിത പുരസ്‌കാരങ്ങളും സ്വർണപ്പതക്കങ്ങളും, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകുന്ന സൗജന്യ പെട്രോൾ കാർഡുകളും എനർജി മാനേജ്മെന്റ് സെന്റർ നൽകുന്ന LED ബൾബുകളും ഫലവൃക്ഷത്തൈകളും മറ്റു പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
***
കെ.ജി , എൽ .പി, യു.പി , ഹൈസ്കൂൾ, ഹയർസെക്കണ്ടറി, കോളേജ് എന്നീ മേഖലകളിൽ, ഉപ ജില്ലാ, വിദ്യാഭ്യാസ ജില്ലാ , ജില്ലാ , സംസ്ഥാനതലത്തിൽ വിദ്യാർത്ഥികൾക്കും ,സ്‌കൂൾ അദ്ധ്യാപകർക്കും, കോളേജ് തലം , ജില്ലാതലം , സംസ്ഥന തലം എന്നീ മേഖലകളിൽ കോളേജ് വിദ്യാർത്ഥികൾക്കും , കോളേജ് അദ്ധ്യാപകർക്കും ,തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും ജില്ലാ തലത്തിലും , സംസ്ഥാന തലത്തിലും , പൊതുജനങ്ങൾക്കും മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ് .
***
ഓരോ വിദ്യാലയത്തിനും ഓരോ വിഭാഗത്തിലും എത്ര എൻട്രികൾ വേണമെങ്കിലും സമർപ്പിക്കാവുന്നതാണ് .
***
കലാസൃഷ്ടികൾ ലഭിച്ചാൽ അത് Green Clean Kerala എന്ന യൂട്യൂബ് ചാനലിൽ ചെസ്ററ് നമ്പർ ചേർത്ത് പബ്ലിഷ് ചെയ്യുന്നതാണ്
***
ഓരോ വിദ്യാലയവും സ്വന്തം വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികളുടെയും ഐറ്റത്തിന്റെയും വിവരങ്ങൾ പ്രത്യേക google form sheet ൽ നിർദ്ദേശങ്ങൾ പ്രകാരം പൂരിപ്പിച്ച് തരേണ്ടതാണ്
***
മത്സാരാർത്ഥികൾ സ്വന്തം വീഡിയോയുടെ യുട്യൂബ് ലിങ്ക് കോപ്പി താഴെകൊടുത്ത മാതൃക പ്രകാരം ഹരിത സന്ദേശം ഉൾപെടുർത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച് കൊടുക്കേണ്ടതാണ്
***
ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ views ലഭിക്കുന്ന സൃഷ്ടികൾക്ക് പ്രത്യേക പുരസ്കാരങ്ങളും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് .
***
മത്സരങ്ങളിൽ സ്‌കൂളിന് വിജയിക്കുവാൻ ഈ വര്ഷം നട്ട വൃക്ഷത്തൈകൾ ഇപ്പോൾ സംരക്ഷിച്ച്സ്‌കൂളിന്റെ Group Code ൽ അപ്ലോഡ് ചെയ്ത് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് സ്‌കൂളിലെ പ്രധാന അദ്ധ്യാപകനും മറ്റു തൽപരരായ അദ്ധ്യാപകരും PTA മെംബർമാരും ഹരിത സന്ദേശ വീഡിയോ തരേണ്ടതാണ് .(മാതൃക ചുവടെ കൊടുത്തിട്ടുണ്ട്)
***
ഒരു വിദ്യാലയത്തിന്റെ പ്രവർത്തന ഫലമായി സംരക്ഷിക്കപ്പെട്ട തൈകളുടെ എണ്ണം, ഹരിത പ്രവർത്തങ്ങളുടെയും കലാപ്രകടങ്ങളുടെയും , എണ്ണം -മികവ് -വ്യൂസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് മൂല്യ നിർണ്ണയം നടത്തുന്നത് .താഴെകൊടുത്ത മാനദണ്ഡങ്ങൾ മൂല്യ നിർണ്ണയത്തിൽ പരിഗണിക്കുന്നു .
Sl No | വിവരണം |
യൂണിറ്റ് |
1 |
നിങ്ങളുടെ വിദ്യാലയത്തിൽ നിന്നും അപ്ലോഡ് ചെയ്യപ്പെട്ട തൈകളുടെ എണ്ണം |
എണ്ണം |
2 |
നിങ്ങളുടെ വിദ്യാലയത്തിൽ നിന്നും സംരക്ഷിക്കപ്പെട്ട തൈകളുടെ എണ്ണം |
എണ്ണം |
3 |
ഈ വർഷം അപ്ലോഡ് ചെയ്യപ്പെട്ട തൈകളിൽ എത്ര ശതമാനം നിങ്ങളുടെ സ്ഥാപനത്തിൽ നിന്ന് |
ശതമാനം |
4 |
ഈ വർഷം സംരക്ഷിക്കപ്പെട്ട തൈകളിൽ എത്ര ശതമാനം നിങ്ങളുടെ സ്ഥാപനത്തിൽ നിന്ന് |
ശതമാനം |
5 |
നിങ്ങളുടെ വിദ്യാലയത്തിൽ നിന്നും എത്ര വിദ്യാർഥികൾ വൃക്ഷത്തൈ പരിപാലന മത്സരത്തിൽ പങ്കെടുത്തു |
എണ്ണം |
6 | നിങ്ങളുടെ വിദ്യാലയത്തിലെ എത്ര ശതമാനം വിദ്യാർഥികൾ വൃക്ഷത്തൈ പരിപാലന മത്സരത്തിൽ പങ്കെടുത്തു ? |
ശതമാനം |
7 |
നിങ്ങളുടെ വിദ്യാലയത്തിൽ നിന്നും എത്ര എന്റികൾ ഹരിത കലാ മത്സരത്തിൽ ലഭിച്ചു ? |
എണ്ണം |
8 | നിങ്ങളുടെ വിദ്യാലയത്തിൽ നിന്നും എത്ര വിദ്യാർഥികൾ സീറോ ഷാഡോ -ക്വിസ് മത്സരത്തിൽ പങ്കെടുത്തു ? |
എണ്ണം |
9 |
നിങ്ങളുടെ വിദ്യാലയത്തിൽ നിന്നും എത്ര വിദ്യാർഥികൾ സീറോ ഷാഡോ കോണ്ടെസ്റ്റിൽ പങ്കെടുത്തതിന്റെ ഫോട്ടോ /വീഡിയോ നിങ്ങൾക്ക് അയച്ച തന്നു ? |
എണ്ണം |
10 | നിങ്ങളുടെ വിദ്യാലയത്തിൽ നിന്നും എത്ര വിദ്യാർഥികൾ ഗ്രീൻ ആക്ടിവിറ്റി കോണ്ടെസ്റ്റ്ൽ പങ്കെടുത്തു ? |
എണ്ണം |
11 | ഏറ്റവും കൂടുതൽ വ്യൂസ് ലഭിച്ച 100 എൻട്രികളിൽ എത്ര എണ്ണം നിങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ?എത്ര വ്യൂസ് ? |
എണ്ണം |
12 | നിങ്ങളുടെ വിദ്യാലയം ഗ്രീൻ ക്ലീൻ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ? |
എണ്ണം |
13 | മേല്പറഞ്ഞ വിഷയങ്ങളിൽ എത്ര എണ്ണത്തിൽ നിങ്ങളുടെ വിദ്യാലയത്തിന് ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു ? |
എണ്ണം |
14 | ഓരോ ജില്ലയിലെയും , വിദ്യാഭ്യാസ ജില്ലയിലെയും , ഉപജില്ലയിലെയും പങ്കടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജില്ലയും , വിദ്യാഭ്യാസ ജില്ലയും , ഉപ ജില്ലയും ഏത് ? |
എണ്ണം |
പ്രിയപ്പെട്ടവരേ..
നമ്മുടെ നാടിൻറെ
പച്ചപ്പും പരിശുദ്ധിയും
നിലനിർത്താൻ വേണ്ടിയുള്ള ഗ്രീൻ ക്ലീൻ കേരള വൃക്ഷത്തൈ പരിപാലന മത്സരത്തിന്റെ പ്രചരണത്തിനായുള്ള ഹരിത കലോത്സവത്തിൽ
നമ്മുടെ വിദ്യാലയമായ .....................(വിദ്യാലയത്തിന്റെ പേര് )................................................ വും പങ്കെടുക്കുന്നുണ്ട് .
ഈ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിനും വിജയിക്കാൻ
നിങ്ങളെല്ലാവരും ഈവർഷം നട്ട തൈകൾ ഈ വേനൽക്കാലത്ത് സംരക്ഷിച്ച നമ്മുടെ വിദ്യാലയത്തിന്റെ ഗ്രൂപ്പ് കോഡ് ചേർത്ത് greencleanearth.org എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന്
അഭ്യർത്ഥിക്കുകയാണ്. നമ്മുടെ വിദ്യാലയത്തിന് കാറ്റഗറി ......................................................... ഉം ഗ്രൂപ്പ് കോഡ്.........................................ഉം ആകുന്നു
ഈ വീഡിയോ ലൈക്കും കമൻറും ചെയ്തു സപ്പോർട്ട് ചെയ്യണമെന്നും, ഷെയർ ചെയതു പ്രചരിപ്പിക്കണമെന്നും സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
.
പ്രിയപ്പെട്ടവരേ..
ആഗോള താപനം എന്ന മഹാവിപത്തിനെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയുള്ള ഒരു മഹാ മുന്നേറ്റത്തിന് വേണ്ടിയുള്ള ഗ്രീൻ കേരള വൃക്ഷത്തൈ പരിപാലനം മത്സരത്തിൽ നമ്മുടെ വിദ്യാലയമായ ......................(വിദ്യാലയത്തിന്റെ പേര് ).................. പങ്കെടുക്കുകയാണ്.
ഈ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിന് വിജയിക്കേതുണ്ട് .........................(അതിനുശേഷം അദ്ധ്യാപകന്റെ ഹരിത സന്ദേശം പറയുക )
ആയതിനാൽ നമ്മുടെ വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികളും ബന്ധുക്കളും സുഹൃത്തുക്കളും ഈ ഈവർഷം അവർ നട്ട ഒരു വൃക്ഷത്തൈയെങ്കിലും സംരക്ഷിച്ചു
നമ്മുടെ വിദ്യാലയത്തിന്റെ ഗ്രൂപ്പ് കോഡ് ചേർത്ത് greencleanearth.org എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന്
അഭ്യർത്ഥിക്കുകയാണ്. നമ്മുടെ വിദ്യാലയത്തിന് കാറ്റഗറി ......................................................... ഉം ഗ്രൂപ്പ് കോഡ്.........................................ഉം ആകുന്നു അതോടൊപ്പം യു.എൻ .ഇ.പി.യിലേക്ക് സമർപ്പിക്കുന്ന പ്രോജക്ടിലേക്ക് ഒരു ഹരിത പ്രൊജക്ടും നമ്മുടെ വിദ്യാലയം തയ്യാറാക്കുന്നുണ്ട്. ആ പ്രോജക്ടിലേക്ക് നിങ്ങളുടെ ആശയങ്ങളും മറ്റു സഹായസഹകരണങ്ങളും തന്ന് സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
.
പ്രിയപ്പെട്ടവരേ (ആവശ്യമെങ്കിൽ സ്വയം പരിചയപ്പെടുത്തുക ) ആഗോള താപനം എന്ന മഹാവിപത്തിനെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയുള്ള ഒരു മഹാ മുന്നേറ്റത്തിന് വേണ്ടിയുള്ള ഗ്രീൻ കേരള വൃക്ഷത്തൈ പരിപാലനം മത്സരത്തിൽ (വിദ്യാലയത്തിന്റെ പേര് ).................. പങ്കെടുക്കുന്നതിൽ അതിയായ സന്തോഷം അറിയിക്കുന്നു.
(അതിനുശേഷം ഹരിത സന്ദേശം പറയുക ) ഈ മത്സരത്തിൽ .....(വിദ്യാലയത്തിന്റെ പേര് ). ....പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് ഒരു മാതൃകയാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം അത് നമ്മുടെ സംസ്ഥാനത്തിനും , രാജ്യത്തിനും , പ്രകൃതിക്കും ഐശ്വര്യം പ്രധാനം ചെയ്യുന്നതാവട്ടെ എന്നും പ്രത്യാശിക്കുന്നു .
.
GROUP CODE ലഭിക്കാൻ 9645 9645 92 എന്ന നമ്പറിൽ വിളിക്കുക
സംരക്ഷിക്കപ്പെടുന്ന തൈകളുടെയും അപ്‌ലോഡ് ചെയ്യുന്ന വ്യക്തികളുടെ എണ്ണത്തിന് അനുപാതത്തിൽ നൽകുന്ന സമ്മാനങ്ങളും വർദ്ധിക്കുന്ന രീതിയിലാണ് ഇതിൻെറ രൂപഘടന തയ്യാറാക്കിയിരിക്കുന്നത്.കൂടുതൽ ജനപങ്കാളിത്തവും, സംരക്ഷിക്കപ്പെട്ട തൈകളും ഉണ്ടാവുന്നതിനനുസരിച്ച് കൂടുതൽ സമ്മാനങ്ങളും ലഭിക്കുന്നതാണ്. വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും സ്പോസർഷിപ്പിലൂടെയുമാണ് സമ്മാനങ്ങൾ നൽകുന്നത്.
Sl No | മൊത്തം പങ്കെടുക്കുന്ന വ്യക്തികളുടെ എണ്ണം |
മൊത്തം സംരക്ഷിച്ച് അപ്‌ലോഡ് ചെയ്യപ്പെട്ട തൈകളുടെ എണ്ണം | ഭാഗ്യ ശാലികൾക്ക് നൽകുന്ന സമ്മാനങ്ങൾ |
1 |
1,000 (ആയിരം ) |
1000 (ആയിരം) Achieved 2017 | Fruit plants+Indian Oil Free Petrol cards |
2 | 1,000 (ആയിരം ) | 10000 (പതിനായിരം) Achieved 2020 | Gold coin for most uploaded person |
Indian Oil Free Petrol cards , Special prizes+ Fruit plants (By lucky draw) | |||
3 |
10,000 (പതിനായിരം ) |
1,00,000(ഒരു ലക്ഷം) Achieved 2021 | Smart phone, Gold coin , for most uploaded persons.A Smart class room for most uploaded Educational Institution. |
Solar products , Special prizes, Fruit plants etc (By lucky draw). |
|||
4 | 1,00,000(ഒരു ലക്ഷം) | 10,00.000 (പത്ത് ലക്ഷം) Target 2024-25 | Electric Bike,Smart phone, Gold coin , Solar products for most uploded Village. |
Smart phone, Gold coin, Special prizes, Fruit plants (By lucky draw). | |||
5 |
10,00.000 (പത്ത് ലക്ഷം) |
1,00,00,000 (ഒരു കോടി) Target 2025-26 | Green Homes , Electric Bike, Smart phone, Gold coin, Fruit plants etc for most uploded Villages. |
Smart phone,Gold coin, Special prizes, Fruit plants etc (By lucky draw). |
Sl No | സ്ഥാപനം |
1 | ഏറ്റവും കൂടുതൽ വ്യക്തികളെ പങ്കെടുപ്പിച്ച ഗ്രാമ പഞ്ചായത്ത് വാർഡിന് |
2 |
ഏറ്റവും കൂടുതൽ വ്യക്തികൾ പങ്കെടുത്ത മുനിസിപ്പാലിറ്റി വാർഡിന് |
3 |
ഏറ്റവും കൂടുതൽ വ്യക്തികൾ പങ്കെടുത്ത കോർപറേഷൻ വാർഡിന് |
4 |
ഏറ്റവും കൂടുതൽ വ്യക്തികളെ പങ്കെടുപ്പിച്ച ഗ്രാമ ഗ്രാമ പഞ്ചായത്തിന് |
5 |
ഏറ്റവും കൂടുതൽ വ്യക്തികൾ പങ്കെടുത്ത മുനിസിപ്പാലിറ്റിക്ക്. |
6 |
ഏറ്റവും കൂടുതൽ വ്യക്തികൾപങ്കെടുത്ത പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്തിന് |
7 |
തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ നൂറ് ശതമാനം വാർഡുകളിൽ നിന്നും അപ്‌ലോഡിങ് നടന്നിട്ടുണ്ടെങ്കിൽ സ്ഥാപനത്തിന് |
ഗ്രീൻ ക്ളീൻ എർത്ത് മൂവ്മെന്റ് പ്രവർത്തനങ്ങളിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. മെമ്പർഷിപ്പ്. ഒരു വൃക്ഷത്തൈ നട്ട് ഹരിതപുരസ്കാരം സമ്മാന പദ്ധതിയിൽ അപ്‌ലോഡ് ചെയ്യാൻ തയ്യാറുള്ളവരും പരിസ്ഥിതി പ്രവർത്തനങ്ങളിൽ സേവനം ചെയ്യാൻ താല്പര്യവുമുള്ളവരുമായ ആർക്കും മെമ്പർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയൊപ്പം താങ്കൾ ഇതുവരെ ചെയ്തതും ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ സാമൂഹ്യപ്രവർത്തനങ്ങളെ കുറിച്ച് ഒരു ലഘു വിവരണവും നല്കേണ്ടതാണ്. കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ താങ്കൾക്ക് മെമ്പർഷിപ്പ് ലഭിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ടത്. Mail id- gcemfoundation@gmail.com
ഭൂമിയെ ഹരിതാഭമാക്കാനും, മാലിന്യ മുക്തമാക്കാനും ജനങ്ങളെ പ്രേരിപ്പിക്കാൻവിവിധ സ്ഥാപങ്ങളുടെയും,സംഘടനകളുടെയും , സഹകരണത്തോടെ GCEM Foundation ആവിഷ്‌കരിച്ച് നടപ്പിൽ വരുത്തുന്ന ഒരു ബഹുജനമുന്നേറ്റമാണ് Green Clean Earth Movement(GCEM).
മനുഷ്യൻെറ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം ,വസ്ത്രം,പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം വാർത്താ വിനിമയം എന്നീ മേഖലകളിൽ മെച്ചപ്പെട്ട സേവനം എല്ലാവർക്കും ലഭ്യമാക്കാൻ വേണ്ടിയും, ആഗോള താപനം ,വരൾച്ച ,മലിനീകരണം എന്നിവയുടെ മഹാവിപത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ വേണ്ടിയും, കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും വേണ്ടിയും രൂപീകൃതമായ ഒരു സന്നദ്ധസംഘടനയാണ് GCEM Foundation (ജിസം ഫൗണ്ടേഷൻ).Rg number 246/4 16
Green clean Earth Movement-A gcem foundation campaign for save earth.