GCEM Fest

*ഹരിതഗ്രാമ മത്സരം-പങ്കെടുക്കുന്നവർ

 

 

*ഹരിതഗ്രാമ മത്സരം- രജിസ്ട്രേഷൻ തുടരുന്നു* പരിസ്ഥിതിദിനത്തിലും തുടർന്നും നട്ട തൈകൾ സംരക്ഷിക്കുന്നതിനെ പ്രോൽസാഹിപ്പിക്കാനായി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജീസം ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഹരിത ഗ്രാമ മൽസരത്തിൽ ഇത് വരെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ സ്ഥാപനങ്ങളുടെ പേര് ഇവിടെ പ്രസിദ്ധീകരിക്കുന്നു. 2020 ജൂലൈ 10 വരെ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് ഓരോരുത്തരും പരിപാലിക്കുന്ന തൈകളുടെ ഫോട്ടോ എടുത്ത് ഈ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത് കൊണ്ടാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത് . വ്യക്തികൾക്കും, വിദ്യാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ സന്നദ്ധ സംഘടനകൾ പ്രത്യേക സ്ഥാപനങ്ങൾ എന്നിവർക്ക് ഗ്രൂപ്പ് ആയും പങ്കെടുക്കാവുന്നതാണ്. മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്ക് സമ്മാനമായി ഫലവൃക്ഷത്തൈകൾ , പൂച്ചെടികൾ,പച്ചക്കറി തൈകൾ, വിത്തുകൾ , വളം, കാർഷിക ഉപകരണങ്ങൾ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻറെ സൗജന്യ പെട്രോൾ കാർഡുകൾ,സോളാർ ഉപകരണങ്ങൾ ,മാലിന്യ സംസ്കരണ ബിന്നുകൾ ,സ്വർണ്ണ നാണയങ്ങൾ , സ്മാർട്ട് ഫോണുകൾ എന്നിവയും ഹരിത പുരസ്കാരവും നൽകുന്നതാണ് . കൂടാതെ ഏറ്റവും കൂടുതൽ തൈകൾ സംരക്ഷിക്കുന്ന വ്യക്തികൾക്കും വിദ്യാലയത്തിനും ഗ്രാമത്തിനും പ്രത്യേക പുരസ്കാരങ്ങളും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് . മത്സരത്തിൽ പങ്കെടുക്കാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://greencleanearth.org/competition മത്സര ഫലവും നറുക്കെടുപ്പു നേരിൽ കാണാൻ ഗ്രീൻ ക്ലീൻ കേരള എന്ന ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക. https://www.facebook.com/GreenCleanEarthMovement/ സംശയങ്ങൾക്ക് 9645 9645 92

Our Supporters Sponsors & Co-operators

Green clean Earth Movement-A gcem foundation campaign for save earth.

വൃക്ഷത്തൈ സെൽഫി മത്സരം 2020-21

വൃക്ഷങ്ങൾ സംരക്ഷിക്കൂ... ഫോട്ടോ അപ്‌ലോഡ് ചെയ്യൂ.. സമ്മാനങ്ങൾ നേടൂ...
www.greencleanearth.org