GCEM Fest

വിത്തുകള്‍ നടുന്ന വിധം

 

1. ബദാം, പേര, നീർമരുത്, വേങ്ങ, താന്നി, കുമിഴ് : ഇവ ചാക്കോടെ രണ്ട് ദിവസം പച്ചവെള്ളത്തിലിടുക, പിന്നെ ബെഡിലിടുക.

2. നെല്ലി, ഉങ്ങ്,കരിങ്ങാര്, സീതാപ്പഴം, കൂവളം, മാദളം, ചമത, മന്താരം, പൂവരശ്, സുബാബൂല്‍: ഇവ രണ്ട് മണിക്കൂര്‍ പച്ചവെള്ളത്തിലിടുക അതിന് ശേഷം ബെഡിലിടുക. മുകളില്‍ പൊടിമണ്ണിടുക താഴ്ത്തി നനയ്ക്കുക.

3. മഹാഗണി, വീട്ടി, ലക്ഷ്മി തരു : മൂന്ന് മണിക്കൂര്‍ പച്ചവെള്ളത്തിലിടുക. പിന്നെ ബെഡിലിടുക. വിത്ത് മറയുന്ന രീതിയില്‍ മണ്ണിടുക.

4. മുള : ഒരു ദിവസം ചാണക വെള്ളത്തിലിടുക. രണ്ടാം ദിവസം ആ വെള്ളം ഒഴിവാക്കി മുകളില്‍ ഭാരം കയറ്റി വെയ്ക്കുക. മുള തുടങ്ങുമ്പോള്‍ ബെഡിലിടുക.

5. ചന്ദനം, രക്തചന്ദനം : ഇവ രണ്ട് ദിവസം ചാണക വെള്ളത്തിലിടുക. അതിന് ശേഷം ആ വെള്ളം ഒഴിവാക്കി ചാക്കിലിട്ട് ചാക്ക് നനയ്ക്കുക. മുള തുടങ്ങുമ്പോള്‍ ബെഡിലിടുക. ചന്ദനത്തിന്‍റെ വിത്തിന്‍റെ കൂടെ ചെറുപയര്‍ വിത്ത് ഇടുക.

6. ഗുള്‍മോർ, കണിക്കൊന്ന : 5 മിനിറ്റ് ചൂടുവെള്ളത്തിലിടുക. അതിന് ശേഷം 12 മണിക്കൂര്‍ പച്ച വെള്ളത്തിലിടുക പിന്നെ ബെഡിലിടുക.

7. റെയിന്‍ട്രി : 4 മണിക്കൂര്‍ പച്ചവെള്ളത്തിലിടുക. അതിനുശേഷം ബെഡിലിടുക.

8. തേക്ക് : രണ്ട് ദിവസം പച്ചവെള്ളത്തിലിടുക മൂന്നാം ദിവസം ഭാരം കയറ്റി വെയ്ക്കുക. നാലാം ദിവസം വീണ്ടും പച്ചവെള്ളത്തിലിടുക. അഞ്ചാം ദിവസം ബെഡിലിടുക. മുകളില്‍ മണ്ണിടുക. അതിന് മുകളില്‍ വൈക്കോല്‍ ഇടുക.

9. മുരിങ്ങ : 24 മണിക്കൂര്‍ പശുവിന്‍ പാലില്‍ ഇടുക അതിന് ശേഷം ബെഡിലിടുക.

10. മണിമരുത് : വിത്തുകള്‍ ഒന്നു പൊട്ടിച്ചശേഷം രണ്ട് മണിക്കൂര്‍ പച്ചവെള്ള ത്തിലിടുക. അതിന് ശേഷം ബെഡിലിടുക.

11. കൊടംപുളി : നേരിട്ട് ബെഡിലിടുക. മുകളില്‍ മണ്ണിട്ടു നനക്കുക.

NB: ചെറിയ വിത്തുകള്‍ കവറില്‍ നേരിട്ട് മുളപ്പിക്കരുത് (പേര, മാതളം, നെല്ലി, മുള എന്നിവ) പേരക്കയും കൊടംപുളിയും മുളക്കാന്‍ ഒരു മാസം പിടിക്കും. (നനക്കാതിരിക്കരുത്.)

വൃക്ഷത്തൈ സെൽഫി മത്സരം 2020-21

വൃക്ഷങ്ങൾ സംരക്ഷിക്കൂ... ഫോട്ടോ അപ്‌ലോഡ് ചെയ്യൂ.. സമ്മാനങ്ങൾ നേടൂ...
www.greencleanearth.org